ന്യുഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി കൃഷ്ണ സ്‌ക്വാഡിനെതിരെ പരിഹാസവുമായി അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. തന്റെ ലോജിക് അനുസരിച്ച് കൃഷ്ണനും പൂവാലനാണെന്ന് പ്രശാന്ത് ഭൂഷന്‍ പരിഹസിച്ചു. ഭഗവാന്‍ കൃഷ്ണന്‍ ഐതിഹാസികനായ പൂവാലന്‍ ആകുമ്പോള്‍ യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നു വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു. ട്വിറ്ററിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം.
എന്നാല്‍ പിന്നീട് തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി. പ്രശാന്ത് ഭൂഷന്‍ ഭഗവാന്‍ കൃഷ്ണനെ അപമാനിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭൂഷനെതിരെ ബിജെപി ഡല്‍ഹി വക്താവ് പൊലീസില്‍ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 153 (എ), 295 എന്നിവ പ്രകാരമാണു പരാതി.
