ആലപ്പുഴ: കായംകുളം എം.എല്‍.എ പ്രതിഭാഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഇന്ന് കൗണ്‍സിലിംഗ് നടത്തിയെങ്കിലും പരാജയപ്പെട്ടു. 

കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എം.എല്‍.എ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. 10 വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ മകനെ വിട്ടുനല്‍കി കൊണ്ട് വിവാഹമോചനം അനുവദിക്കണമെന്നുമാണ് എം.എല്‍.എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ന് നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരിയും പങ്കെടുത്തുവെങ്കിലും കൗണ്‍സിലിംഗ് പരാജയപ്പെട്ടു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും.