കായംകുളത്തുനിന്നുള്ള സി പി എമ്മിന്‍റെ എംഎല്‍എ ആണ് പ്രതിഭ ഹരി. മൂന്നു ദിവസം മുമ്പാണ് ഒരു പ്രമുഖ പത്രത്തില്‍ പ്രതിഭയ്ക്കെതിരെ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

പ്രതിഭ ഹരിയുടെ പോസ്റ്റ് ഇങ്ങനെ

"ഓർക്കുക വല്ലപ്പോഴും ".... ടോൾസ്റ്റോയിയുടെ ഒരു കഥയുടെ ശീർഷകം ഓർക്കുന്നു.. "God sees the truth; but wait.." സ്ത്രീകളെ വേട്ടയാടാൻ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാൻ, ആക്ഷേപിക്കാൻ, സ്വഭാവഹത്യ നടത്താൻ.......... ............. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവർ പൊതുവഴിയിലെ ചെണ്ട പോലെ..... ......... കൊട്ടി ആഘോഷിക്കുന്നതിന് മുൻപ് ഒന്നോർത്തോളൂ... കണ്ണുകൾ അടച്ച് ... നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയിൽ നെഞ്ചുപൊട്ടി നിങ്ങൾ കാണാതെയോ കണ്ടോ ഒരിക്കൽ കരഞ്ഞിട്ടുണ്ടാക്കും.; ഓർമ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓർമ്മ വേണം; ഓർക്കുക വല്ലപ്പോഴും... കാമ കഴുതകൾ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി... ചിലപ്പോൾ, ഇതാവും വാർത്തക്കു പിന്നിലെ വാർത്ത.. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും ................... ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭൻമാർ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും;പ്രചരിപ്പിക്കും. ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചർച്ചയാകുന്നതിന്റെ പൊരുൾ ഇത്ര മാത്രമെന്ന് ഓർക്കുക വല്ലപ്പോഴും....... തന്റേടമുള്ള പെണ്ണിന്റെ കൈ മുതൽ സംസ്ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങൾ നീന്തി തളർന്ന വ രാ ണ് എന്റെ സ്നേഹിതർ.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാർ....................സൂരി നമ്പൂതിരിയുടെ കണ്ണുകൾ സ് ത്രീ യുടെ വസ്ത്രത്തിൽ ഉടക്കി നിൽക്കും. അയയിൽ കഴുകി വിരിക്കാൻ പോലും അവർ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?............................. ധീരൻ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു... അനുനിമിഷം മരിക്കേണ്ടവർ നമ്മൾ അല്ല ........ കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്‌തത്തിന്റെ രുചി..........:........ ഓർക്കുക വല്ലപ്പോഴും.,,,,