റിയാദ്: പ്രവാസികളായ ഇന്ത്യക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ തനിക്ക് ട്വീറ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര വ്ദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനെത്തിനായി സൗദി അറേബ്യയിലെത്തിയ കേന്ദ്രമന്ത്രി, റിയാദില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതികള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന് സുഷമാ ഉറപ്പു നല്‍കി.