മസ്കറ്റ്: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്​ അംശാദായം അടക്കാന്‍ ഒമാനിലെ മുസന്ദം എക്‌സ്‌ചേഞ്ചുകളില്‍ സൗകര്യമൊരുക്കുന്നു. പ്രതിമാസ തവണകളായോ ഒരു വര്‍ഷത്തേക്കോ അഞ്ചു വര്‍ഷത്തേക്കോ അംശാദായം അടക്കാം.

മറ്റിടങ്ങളില്‍ നിന്ന്​ അംഗത്വമെടുത്തവര്‍ക്കും അംഗത്വ നമ്പര്‍ നല്‍കിയാല്‍ അംശാദായം അടക്കാന്‍ സൗകര്യമുണ്ടാകും..കൂടാതെ എക്‌സ്‌ചേഞ്ച്​വഴി കേരള സര്‍ക്കാരിന്റെ പ്രവാസിക്ഷേമനിധിയിലേക്ക്​ അപേക്ഷിച്ചവര്‍ക്കുള്ള അംഗത്വ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചുകഴിഞ്ഞതായി പ്രവാസിക്ഷേമ നിധി ബോര്‍ഡ്​ ഡയറക്ടര്‍ പി എം ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു