അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്നെ അകപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന സൂചന പരോക്ഷമായി നല്‍കി വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷ്ണര്‍ ജെ കെ ഭട്ട് തനിയ്‌ക്കെതിരെ ഗൂഢാലോടന നടത്തുകയാണെന്നും ഇത് ദില്ലിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നുമാണ തൊഗാഡിയആരോപിക്കുന്നത്.
ആശുപത്രി വിട്ടെത്തിയ തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. രാജസ്ഥാന്‍ പൊലീസ് സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നു ആരോപണത്തിന് പിന്നാലെ ഇത് തള്ളി ജോയിന്റ് കമ്മീഷ്ണര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ജോയിന്റ് കമ്മീഷ്ണര്‍ക്കെതിരെ ഗൂഢാലോചന ആരോപണവുമായി രംഗത്തെത്താന്‍ തൊഗാഡിയയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും ഫോണില്‍ സംസാരിച്ചുവെന്ന് ഇരുവരുടെയും ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ അറിയാമെന്നും തൊഗാഡിയ പറഞ്ഞു.
