സ്ത്രീപ്രവേശനവിധി മറികടക്കാൻ സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിശ്വ കർമ്മ സഭ, ബാലഗോകുലം, നവോദയ തുടങ്ങിയ സംഘടനകൾ ചേർന്നാണ് അയ്യപ്പ ധർമ സംരക്ഷണ സമിതി രൂപീകരിച്ചത്
ദില്ലി:ശബരിമല സ്ത്രീ പ്രവശന വിധിക്കെതിരെ ദില്ലിയിൽ വീണ്ടും നാമജപയജ്ഞം. അയ്യപ്പ ധർമസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാർലമെന്‍റ് സ്ട്രീറ്റിലായിരുന്നു നാമജപയജ്ഞം സംഘടിപ്പിച്ചത്. പന്തളം രാജകുടുംബാംഗം കേരളവർമ രാജ പങ്കെടുത്തു.
സ്ത്രീപ്രവേശനവിധി മറികടക്കാൻ സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിശ്വ കർമ്മ സഭ, ബാലഗോകുലം, നവോദയ തുടങ്ങിയ സംഘടനകൾ ചേർന്നാണ് അയ്യപ്പ ധർമ സംരക്ഷണ സമിതി രൂപീകരിച്ചത്.
