Asianet News MalayalamAsianet News Malayalam

പ്രീത ഷാജി വിഷയം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും

ജപ്തി നടപടിയ്ക്കെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

preetha shaji case in high court
Author
Kochi, First Published Oct 29, 2018, 8:51 AM IST

 

കൊച്ചി: ജപ്തി നടപടിയ്ക്കെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

സർക്കാർ പ്രീതാഷാജിക്ക് ഒപ്പമാണെന്ന് പറഞ്ഞിട്ട് എന്ത് ചെയ്തെന്നും സർക്കാരിന് ഒന്നും ചെയ്യാനാവുന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ പ്രീത ഷാജിയെ കുടിയൊഴിപ്പിക്കുക അസാധ്യമാണെന്നും സമവായ ചർച്ചകൾ നടത്തുകയാണെന്നുമായിരുന്നു സർക്കാർ നേരത്തെ കോടതിയെ അറിയിച്ചത്. പ്രീതാ ഷാജിയെ കുടിയൊഴിപ്പിക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള കോടതിലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


 

Follow Us:
Download App:
  • android
  • ios