അമ്പരന്ന് പോയ കാണികള്‍ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 24കാരിയായ ഗായികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ലാഹോര്‍: സ്റ്റേജ് ഷോയ്ക്കിടെ എഴുന്നേറ്റ് നിന്ന് പാടാ്‍ വിസമ്മതിച്ചതിന് ഗര്‍ഭിണിയായ ഗായികയെ വെടിവെച്ചുകൊന്നും. പാകിസ്ഥാനിലെ സിന്ധിലുള്ള ലര്‍കാന ജില്ലയിലാണ് സംഭവം.

ഗായികയായ സാമിന സമൂന്‍ ആണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കങ്ക എന്ന ഗ്രാമത്തിലാണ് സ്റ്റേജ് ഷോ നടന്നത്. ഗര്‍ഭിണിയായിരുന്നതിനാല്‍ സാമിന ഇരുന്നാണ് പാടിയത്. പരിപാടിക്കിടെ താരിഖ് അഹമ്മദ് എന്നയാള്‍ ഇവരുടെ അടുത്ത് വന്ന് എഴുന്നേറ്റ് നിന്ന് പാടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അവഗണിച്ചതോടെ ഇയാള്‍ തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. 

അമ്പരന്ന് പോയ കാണികള്‍ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 24കാരിയായ ഗായികയുടെ ജീവന്‍ രക്ഷിക്കാനായില്ല. താരിഖ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമിനയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലപ്പെടുത്തിയതുകൊണ്ട് ഇരട്ട കൊലപാതകത്തിന് കേസെടുക്കണമെന്ന് അവരുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.