മഹാരാഷ്ടയിലെ സാംഗ്ലിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സത്താര സ്വദേശിയായ 20 വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
മുംബൈ: മഹാരാഷ്ടയിലെ സാംഗ്ലിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സത്താര സ്വദേശിയായ 20 വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
ഭര്‍ത്താവിനൊപ്പം തങ്ങളുടെ ഹോട്ടല്‍ ബിസിനസിലേക്ക് ജോലിക്ക് ആളെയെടുക്കാന്‍ ബിസിനസ് മീറ്റിംഗിന് പോയപ്പോഴായിരുന്നു സംഭവം. പ്രതികളിലൊരാളായ മുകുന്ദ് മാനെ എന്നയാള്‍ തനിക്ക് പരിചയമുള്ള ഒരാള്‍ ജോലിക്ക് തയ്യാറാണെന്നും മുന്‍കൂറായി 20,000 നല്‍കണമെന്നും വിശ്വസിപ്പിച്ചുകൊണ്ട് അവരെ ആളൊഴിഞ്ഞ ഇടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അക്രമിക്കുകയായിരുന്നു.
സ്ഥലത്തെത്തിയപ്പോള്‍ മാനെയും സുഹൃത്തും ചേര്‍ന്ന് പൈപ്പും വടിയും കൊണ്ട് ഇവരെ മര്‍ദിച്ചവശരാക്കി. ഇവരുടെ പക്കലുള്ള പണവും ആഭരണങ്ങളും ഇവര്‍ കവര്‍ന്നു. ശേഷം ഭര്‍ത്താവിനെ വാഹനത്തിനുള്ളില്‍ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. സംഭവം പൊലീസിനെ അറിയിക്കരുതെന്നത് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അവര്‍ ടാസ്‌ഗാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
എട്ടില്‍ നാല് പേരുടെ പേരുകള്‍ ഇവര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, 48 മണിക്കൂറിന് ശേഷവും പൊലീസ് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയില്ല. സംഭവത്തില്‍ മഹാരാഷ്‌ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്‌ക്കര്‍ സാംഗ്ലി എസ്‌പിയില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ചിട്ടുണ്ട്.
