ലേബര്‍ റൂമില്‍ ധരിക്കുന്ന പ്രത്യേകതരം വസ്ത്രം അണിഞ്ഞ് 'ദില്‍ ധടക്‌നെ ധേ' എന്ന ചിത്രത്തിലെ 'ഗേള്‍സ് ലൈക്ക് റ്റു സ്വിംങ്'എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വെച്ചത്.
ലുധിയാന: പ്രസവ വേദനയെ തൃണവല്‍ക്കരിച്ച് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോക്ടര്‍ക്കൊപ്പം യുവതി നൃത്തം ചെയ്യുന്നത്. പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ് സംഭവം.
ലേബര്‍ റൂമില്‍ ധരിക്കുന്ന പ്രത്യേകതരം വസ്ത്രം അണിഞ്ഞ് 'ദില്‍ ധടക്‌നെ ധേ' എന്ന ചിത്രത്തിലെ 'ഗേള്‍സ് ലൈക്ക് റ്റു സ്വിംങ്'എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വെച്ചത്. സിസേറിയന് മുമ്പാണ് യുവതി നൃത്തം വെച്ചത്. അവർക്കൊപ്പം പെണ്‍ ഡോക്ടറും ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. തന്റെ വേദനയും വിഷമവും കാറ്റിൽ പറത്തി താനൊരു അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം യുവതിയുടെ മുഖത്ത് കാണാം.
ഹര്‍ഷ് ഗോയങ്ക എന്നയാളുടെ ട്വീറ്റ് വഴിയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നരവധി പേര്‍ ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിട്ടുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന പ്രസവ സമയത്ത് സ്ത്രീകൾക്ക് ശരീരത്തിനും മനസിനും ഊര്‍ജ്ജം നല്‍കാനുള്ള വഴിയാണിതെന്നാണ് മിക്ക ആളുകളും പ്രതികരിക്കുന്നത്.
