കാലടി: നീലീശ്വരത്ത് മുന്‍വൈരാഗ്യം മൂലം മൂന്ന് പേരെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാം പ്രതിയായ നീലീശ്വരം ചേലാട്ട് വീട്ടില്‍ ഡല്‍വിന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ ഗോഡ്‌സണ്‍ ഒളിവിലാണ്. ഞായറാഴ്ച്ച രാത്രി 7 മണിയോടെയാണ് സംഭവം.
ബന്ധുക്കളായ നീലീശ്വരം ഐക്കുളത്ത് വിട്ടില്‍ ഹരിപ്രസാദ്, സിനോജ് , നിമേഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന ഹരിപ്രസാദിനെയാണ് ആദ്യം ആക്രമിച്ചത്. ഇത് ചോദിക്കാനെത്തിയ സിനോജിനെയും നിമേഷിനെയും ആക്രമിക്കുകയായിരുന്നു. പ്രതിയെ കാലടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
