പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ദില്ലിയില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഷ്‌ട്രപതി. ഇന്ത്യയുടെ ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് സോണിയാഗാന്ധിയും, ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ ചോരതിളക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അധിക്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വേദനപ്പിക്കുന്നതാണ്. ഭാവി തലമുറ ഇതിന് നമ്മെ ചോദ്യം ചെയ്യും. രാജ്യത്തിന്റെ യശസ്സ് തന്നെ കളങ്കപ്പെടുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ദില്ലിയില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഷ്‌ട്രപതി. മനുഷ്യനെ കൊല്ലുന്ന പുതിയ രീതിയിലേക്കാണ് രാജ്യം പോകുന്നതെന്നും. രാജ്യത്തിന്റെ ആശയങ്ങള്‍ തന്നെ ആക്രമിക്കപ്പെടുകയാണെന്നും ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ ചോര തിളക്കുന്നുവെന്നായിരുന്നു പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.