ചരക്കു സേവന നികുതി ബില്ലിലെ ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ ചരക്കു സേവന നികുതി ബില്‍ നിയമമായി. ബില്ല് ലോക്‌സഭയും രാജ്യസഭയും ഏകകണ്ഠമായി പാസാക്കിയിരുന്നു. ഓഗസ്റ്റില്‍ രാജ്യസഭയും ലോക്‌സഭയും ഐക്യകണ്ഠേന ജിഎസ്ടി ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ബില്‍ 16 സംസ്ഥാനങ്ങള്‍ അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ അധികാരവും വീറ്റോ പവറുമുള്ള ജിഎസ്ടി ഗവേണിംഗ് കൗണ്‍സിലാണ് നികുതി നിരക്ക് നിശ്ചയിക്കുക. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിയമം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.