ഗാന്ധിയന്‍ മൂല്യങ്ങളെ കാത്തുസൂക്ഷിക്കണമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കണമെന്നും രാഷ്ട്രപതി

ദില്ലി: രാജ്യം നാളെ 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറ‌ഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങളെ കാത്തുസൂക്ഷിക്കണമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സ്വാതന്ത്യ ദിനാഘോഷങ്ങൾക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ദില്ലി. ജയിഷെ എ മുഹമ്മദ് ഭീകരൻ നുഴഞ്ഞു കയറിയെന്ന റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 15ന് രാവിലെ ഏഴ് മണിക്ക് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയേക്കും.