മറ്റൊരു പെണ്‍കുട്ടിയ്ക്കും സ്ത്രീയ്ക്കും ഈ അവസ്ഥ ഇനി ഉണ്ടാവില്ല എന്നുറപ്പാക്കേണ്ടത് നമ്മുടെയെല്ലാം ചുമതലയാണെന്നും രാം നാഥ് കോവിന്ദ്
ശ്രീനഗര്:കത്വ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം നേടി എഴുപത് വര്ഷങ്ങള് കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങളുണ്ടാവുന്നത് അപമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. എന്ത് തരത്തിലുള്ള സമൂഹത്തെയാണ് നാം വളര്ത്തി കൊണ്ടു വരുന്നതെന്ന് ചിന്തിക്കണം. മറ്റൊരു പെണ്കുട്ടിയ്ക്കും സ്ത്രീയ്ക്കും ഈ അവസ്ഥ ഇനി ഉണ്ടാവില്ല എന്നുറപ്പാക്കേണ്ടത് നമ്മുടെയെല്ലാം ചുമതലയാണെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
ജമ്മു കശ്മീരിലെ കട്രയിലെ ശ്രീ മാതാ വൈഷ്ണോയി സര്വകലാശാലയില് നടന്ന പരിപാടിയില് പങ്കെടുത്ത് സംസാരിക്കുന്പോള് ആണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. ഓസ്ട്രേലിയയില് നടക്കുന്ന കോമണ്വെല്ത്ത് ഗെയിംസില് മെഡല് നേടിയ വനിതാ അത്ലറ്റുകളേയും പ്രസംഗത്തിനിടെ രാഷ്ട്രപതി പ്രത്യേകം അനുമോദിച്ചു.
