ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനും ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീക്കത്തിനും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്തുണ. നോട്ട് അസാധുവാക്കല്‍ തീരുമാനം കള്ളപ്പണത്തെ തടഞ്ഞ് നിര്‍ത്തിയെന്ന് രാഷ്ട്രപതി റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ താത്കാലിക മാന്ദ്യമുണ്ടാക്കിയെങ്കിലും കറണ്‍സി രഹിത ഇടപാടുകള്‍ സമ്പദ് വ്യവസ്ഥയെ സുതാര്യമാക്കും. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരവും സഹിഷ്ണുതയും വെല്ലുവിളി നേരിടുകയാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
