തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. അമൃതാനന്ദമയീ മഠം പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.

എട്ടിന് രാവിലെ 9.30ന് തിരുവന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിക്ക് സര്‍ക്കാര്‍ ഔപചാരിക സ്വീകരണം നല്‍കും. സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം കായംകുളം എന്‍.ടി.പി.സിയില്‍ ഹെലികോപ്ടര്‍ വഴിയെത്തി റോഡ് മാര്‍ഗം മഠത്തിലേക്ക് പോകും. ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം 11ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.