തിരുവനന്തപുരം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങി നിരവധി മേഖലകലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ടെക്‌നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ നാലാം ഘട്ടമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ടെക്‌നോസിറ്റി രാജ്യത്തിന് തന്നെ അഭിമാനമാണ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ ഊര്‍ജകേന്ദ്രമാണെന്നും രാഷ്ട്രപതി പറഞ്ഞു. നേരത്തെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിമാനത്താവളത്തില്‍ രാഷ്ട്രപതിക്ക് സ്വീകരണം നല്‍കിയിരുന്നു.
ഇന്ന് തിരുനന്തപുരത്ത് വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം ആറുമണിയോടെ വൈള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പാര്‍ച്ച നടത്തും. ആറിന് ടാഗോര്‍ തിയറ്ററില്‍ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൗര സ്വീകരണം നല്‍കും. രാത്രി എട്ടിന് രാജ്ഭവനില്‍ ഗവര്‍ണര്‍ അത്താഴവിരുന്നൊരുക്കിയിട്ടുണ്ട് ഒരുക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തലസ്ഥാനം കനത്ത സുരക്ഷ യിലാണ്.
