തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അല്‍പസമയത്തിനു മുമ്പ് അദേഹം ഇറങ്ങിയത്.രാഷ്ട്രപതി ആയതിനു ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തില്‍ എത്തുന്നത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തില്‍ ഇറങ്ങിയ രാഷ്ട്രപതിയെ വിവിധ സേനാ വിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടത്തിനാണ് അദേഹം എത്തുന്നത്.രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ എരിയയില്‍ വിമാനമിറങ്ങി. 

തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി അവിടെനിന്ന് റോഡ്മാര്‍ഗം മാതാ അമൃതാനന്ദമയീ മഠത്തിലെത്തും. 11ന് അവിടെ നിന്ന് റോഡുമാര്‍ഗം മഠത്തിലെത്തും.തുടര്‍ന്ന്, കായംകുളം എന്‍ടിപിസി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് മടങ്ങും.