എഎപി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ്20 പേരെയും അയോഗ്യരാക്കുന്നുതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്. ഇതില്‍ രാഷ്ട്രപതി ഒപ്പിട്ടത്തോടെ 20 പേരെയും അയോഗ്യരാക്കി. ഇതോടെ എംഎല്‍എമാരുടെ എണ്ണം 46 ആയി. 20 മണ്ഡലങ്ങളിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും.
ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുപത് എംഎല്‍എമാരേയും അയോഗ്യരാക്കിയത്.2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ജനുവരി 19 ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്
70 അംഗ നിയമസഭയില്‍ 67 സീറ്റും ജയിച്ചാണ് 2015-ല്‍ ആം ആദ്‌മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലെത്തുന്നത്. മൂന്ന് സീറ്റ് മാത്രം ജയിച്ച ബിജെപിയായിരുന്നു ആപ്പിനെ കൂടാതെ നിയമസഭയിലെ മറ്റൊരു പാര്‍ട്ടി. ഇടക്കാലത്തുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി നേടി ബിജെപി തങ്ങളുടെ അംഗസഖ്യ നാലാക്കി ഉയര്‍ത്തിയിരുന്നു.
