ഫിൻലന്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫിൻലന്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഹെൽസിങ്കി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനും തമ്മിലെ കൂടിക്കാഴ്ച നാളെ നടക്കും. ഫിൻലന്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും സിറിയൻ യുദ്ധവും ക്രൈമിയ അധിനിവേശവും, ആണവായുധ നിർവ്യാപനവുമാണ് ചർച്ചയാകുന്ന പ്രധാന കാര്യങ്ങൾ. കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയില്ലെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. പക്ഷേ ട്രംപിനെ കടത്തിവെട്ടി പുചിൻ കാര്യങ്ങൾ നേടിയെടുക്കും എന്നാണ് വിദഗ്ധരുടെ പ്രവചനം.