Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും

Prez refuses assent to Delhi govt bill on Par Secy issue, fate of 21 AAP MLAs hangs in balance
Author
New Delhi, First Published Jun 13, 2016, 4:29 PM IST

ദില്ലി: ദില്ലി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും. ഇരട്ടപദവി വഹിച്ചതിന്റെ പേരിലാണ് ഇവരെ അയോഗ്യരാക്കുന്നത്. എംഎല്‍എമാരെ സംരക്ഷിക്കുന്നതിനായി അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളിയതോടെയാണ് എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് ഏറെക്കുറെ ഉറപ്പായത്. അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ദില്ലിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. 

ഇരട്ടപ്പദവി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 21 എംഎല്‍എമാര്‍ക്കു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി പ്രവര്‍ത്തകനാണ് ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കു പരാതി നല്‍കിയത്.  21 എംഎല്‍എമാരെ അയോഗ്യരാക്കിയാലും കേജ്രിവാള്‍ സര്‍ക്കാരിനു തത്കാലത്തേക്കു ഭീഷണിയില്ല.

70 അംഗ നിയമസഭയില്‍ 67 അംഗങ്ങളായിരുന്നു എഎപിക്കുണ്ടായിരുന്നത്. 21 പേര്‍ പോയാലും 46 എംഎല്‍എമാര്‍ എഎപിക്കുണ്ടാകും. ഭൂരിപക്ഷം നിലനിര്‍ത്താന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് എഎപിക്കു വേണ്ടത്. 

Follow Us:
Download App:
  • android
  • ios