പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ പുരോഹിതര്‍ കറാച്ചിയിലെത്തിയതായി സൂചന. ഇരുവരും തിങ്കളാഴ്ച്ച ഇന്ത്യയിലേക്ക് തിരിക്കുമെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ വിദേശകാര്യ ഉപദേശഷ്‌ടാവ് സര്‍താജ് അസീസുമായി സംസാരിച്ചു.

മൂന്ന് ദിവസം മുമ്പ് പാകിസ്ഥാനില്‍ കാണാതായ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സയ്യിദ് ആസിഫ് അലി നിസാമിയേയും മരുമകന്‍ നസീം നിസാമിയേയും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലെടുത്തെന്നാണ് നേരത്തെ പ്രചരിച്ച റിപ്പോ‍ര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി ഒരു വിവരവും ഇതിനെക്കുറിച്ച് പാക്കിസ്ഥാന്‍ നല്‍കിയിരുന്നില്ല. പുരോഹിതരെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുംമാണ് പാക്കിസ്ഥാന്‍ വിദേശകാര്യ വകുപ്പ് വക്താവ് വ്യക്തമാക്കിയത്. അതിനിടയിലാണ് രണ്ട് പുരോഹിതരേയും കണ്ടെത്തിയെന്നും ഇരുവരും കറാച്ചിയിലെത്തിയെന്നും പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച്ച രണ്ട് പുരോഹിതരും ഇന്ത്യയിലേക്ക് തിരിക്കുമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസിഫ് നിസാമിയോടെ സംസാരിച്ചില്ലെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും ആസിഫ് നിസാമിയുടെ മകന്‍ ആമിര്‍ നിസാമി പറഞ്ഞു.

അതേസമയം പാക്കിസ്ഥാനില്‍ വച്ച് രണ്ട് പുരോഹിതര്‍ തിരോധാനചെയ്യപ്പെട്ടതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്‌ടാവ് സര്‍താജ് അസീസുമായി സംസാരിച്ചു.