ക്ഷേത്രം ട്രസ്റ്റ് മേധാവി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് അറസ്റ്റിലായ മറ്റൊരു ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ കുറ്റസമ്മതം നടത്തി.  

ബെംഗളൂരു‍: കർണാടകത്തിൽ‌ ചാമരാജന​ഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ മറ്റൊരു ക്ഷേത്രത്തിലെ പൂജാരി. ക്ഷേത്രം ട്രസ്റ്റ് മേധാവി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് അറസ്റ്റിലായ മറ്റൊരു ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ കുറ്റസമ്മതം നടത്തി. 

അയല്‍ഗ്രാമത്തിലെ നാഗര്‍കോവില്‍ ക്ഷേത്രം പൂജാരിയാണ് ദൊഡ്ഡയ്യ. ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോളാണ് 15 പേരുടെ മരണത്തിനിടയാക്കിയ പ്രസാദ ദുരന്തത്തിന്‍റെ ചുരുളഴിഞ്ഞത്. ഭക്ഷ്യവിഷ ബാധയുണ്ടായ ദിവസം രാവിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത് പ്രസാദം കഴിച്ചവരില്‍ പലരും അവശനിലയിലായിരുന്നു. അമ്പലത്തിലെ വിശേഷാല്‍ പൂജയ്ക്ക് ശേഷമായിരുന്നു പ്രസാദവിതരണം. 

ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയേ തുടര്‍ന്ന് 11 പേരാണ് മരിച്ചത്.