കൊല്ലം: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിൽ പ്രതിയായ വൈദികൻ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാള്‍ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് പിടികൂടാനെത്തിയപ്പോയാണ് പ്രതി ഓടി രക്ഷപ്പെട്ടുടത്. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് കാത്തലിക് പള്ളിയിലെ വൈദികൻ തോമസ് പാറക്കുഴിയാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പള്ളിയിൽ വൈദിക പഠനത്തിന് എത്തിയ തിരുവനന്തപുരം സ്വദേശിയായ പതിനാലുകാരനെയാണ് ഇയാള്‍ പീഡിപ്പിച്ചത്.