മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച ക്ഷേത്ര പുരോഹിതന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിന് അയച്ചു
ഭുവനേശ്വര്: ക്ഷേത്ര പുരോഹിതന് വിവാഹിതയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള് മൊബൈലില് പകര്ത്തി. ഇയാള് പകര്ത്തിയ യുവതിയുടെ ദൃശ്യങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാണ്. കയ്യിലുള്ള സ്വര്ണാഭരണങ്ങള്ക്ക് വായപ നല്കാമെന്ന് പറഞ്ഞാണ് ഇയാള് യുവതിയെ വിളിച്ച് വരുത്തി ആക്രമിച്ചതെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില് പറയുന്നു. സരോജ് കുമാര് ദാഷ് എന്ന പുരോഹിതനെതിരെയാണ് പരാതി.
സ്വര്ണ്ണവുമായി പുരോഹിതന്റെ വീട്ടിലെത്തിയ യുവതിയ്ക്ക് ഇയാള് കുടിക്കാന് വെള്ളം നല്കി. ഇത് കുടിച്ചതോടെ യുവതി മയങ്ങി വീഴുകയായിരുന്നു. തുടര്ന്ന് യുവതിയെ പീഡിപ്പിച്ച പുരോഹിതന് ദൃശ്യങ്ങള് മൊബൈലില് പകര്ത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങള് ഉപയോഗിച്ച് ഇയാള് നിരന്തരമായി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്ബന്ധിച്ചുകൊണ്ടിരുന്നു. ഇത് യുവതി നിരസിക്കുകയും തുടര്ന്ന് ദൃശ്യങ്ങള് യുവതിയുടെ ഭര്ത്താവിനും ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഇയാള് അയച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തില് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
