യുവതിയുമായി ഉണ്ടായത് ഉഭയ സമ്മതത്തോടെയുള്ള സൗഹൃദം ഹൈക്കോടതി പരാമർശം നീക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യം
കോട്ടയം: ഓർത്തഡോക്സ് സഭാ വൈദികർക്കെതിരായുള്ള പീഡന പരാതിയില് ഫാ. ജയ്സ് കെ ജോർജ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബലാൽസംഗം ചെയ്തുവെന്ന വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ഫാ. ജയ്സ് ജോര്ജ് ജാമ്യാപേക്ഷയില് വിശദമാക്കുന്നു. വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്നും ജാമ്യാപേക്ഷയില് ഫാ. ജയ്സ് ജോര്ജ് ആവശ്യപ്പെടുന്നു. അന്വേഷണത്തോട് സഹകരിക്കാമെന്നും ജയ്സ് കെ ജോർജ് ജാമ്യാപേക്ഷയില് വിശദമാക്കുന്നു.
