തിരുവനന്തപുരം വട്ടിയൂർകാവ് വേറ്റിക്കോണത്ത് വൈദികനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി.മലങ്കര കാത്തലിക് പള്ളിയിലെ വൈദികൻ ആൽബിൻ വർഗീസിനെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: വട്ടിയൂർകാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആൽബിൻ വർഗീസിനെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി പള്ളിയിലെ വൈദികനായിരുന്നു ഫാ. ആല്‍ബിന്‍. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആൽബിൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. സ്വദേശമായ കൊട്ടാരക്കരയിൽ വിശ്രമത്തിനായി പോവുമെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
