കൊല്ലം: കൊട്ടാരക്കര സെന്‍റ് ഗ്രീഗോറിയോസ് സ്കൂളിൽ വൈദീകൻ പ്ലസ്ടു വിദ്യാർത്ഥിനിയെ കടന്നു പിടിച്ചു. ഓർത്തഡോക്സ്‌ സഭയുടെ സ്ഥാപനമായ സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്ല്സ് ടു വിദ്യാർത്ഥിനിയെ അതേ സ്കൂളിലെ അധ്യാപകനായ ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസി കൂടിയായ ഫാ.ഗീവർഗീസ് കടന്നു പിടിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ വൈദികനെ സസ്പെന്‍ഡ് ചെയ്തു.

ഈ വൈദികനെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നുവെന്നാണ് വിവരം. അന്നെല്ലാം സഭ നേതൃത്വവും മാനേജ്മെന്റും കേസ് ഒതുക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം. നിരവധി വിദ്യാർത്ഥിനികളോട് ഇദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ട്. പലരും ഭയം കൊണ്ടാണ് പുറത്തു പറയാതിരുന്നത്. അടുത്ത ഇലക്ഷനിൽ മെത്രാൻ തെരഞ്ഞെടുപ്പിലേക് മത്സരിക്കാനിരുന്നതാണ് ഈ വൈദീകൻ. 

സുറിയാനി ഭാഷാ അധ്യാപകനാണ് വൈദികന്‍. സഭാ നേതൃത്വം നിരവധി തവണ ഈ വൈദികനെ രക്ഷപെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികൾ നിരവധി തവണ പ്രിൻസിപ്പാൾ മുമ്പാകെ പരാതി നൽകിയിട്ടുണ്ടെക്കിലും നടപടിയെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ പ്രതഷേധവുമായി തെരുവിലിറങ്ങിയതോടെ വൈദികനെ സസ്പെന്‍റ് ചെയ്ത് സ്കൂള്‍ അധികൃതര്‍ മുഖം രക്ഷിക്കുകയായിരുന്നു.