പരിശോധന അടക്കമുളള ചികിത്സക്കാണ് 50 റിയാൽ ഫീസ്‌ നല്കേണ്ടത്. ആംബുലൻസ് സേവനത്തിനു 500 റിയാലാണ് ഫീസ്‌.
എന്നാൽ മെനിന്ജ്യയിറ്റിസ് പോലുള്ള പ്രതിരോധ കുത്തിവയ്പിനു 100 റിയാലും ലാബ്‌ ടെസ്റിന് 150 റിയാലും ആയിരിക്കും ഫീസ്‌.

സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ഫീസ് ഈടാക്കി ചികിത്സിക്കുന്ന പദ്ധതി നേരേത്തെ മുതൽ നിലവിലുണ്ട്.
എന്നാൽ ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാൻ കഴിഞ്ഞ ആഴ്ചയാണ് മന്ത്രാലയം തീരുമാനിച്ചത്.

സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് സർക്കാർ ഹെൽത്ത് സെന്‍ററുകളിലെ ചികിത്സാ നിരക്ക് നാമമാത്രമാണെന്ന് ആരോഗ്യ മന്ത്രാലയംഅറിയിച്ചു.സ്വകാര്യ ആശുപത്രികൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് വിദേശികൾക്ക് പുതിയ തീരുമാനം അനുഗ്രഹമാകും.