കൊച്ചി: കൊച്ചി ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ബിനുരാജ് ജീവനൊടുക്കി. കേസിന്‍റെ വിചാരണ നാളെ തുടങ്ങിനിരിക്കെയാണ് മരണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. 

വീടിന്‍റെ ടെറസിൽ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണു കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു.