സത്യപ്രതിജ്ഞാ ദിവസം മുതൽ കർണാടക സർക്കാരിനെ താഴെയിടാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയുടെ മോഹം നടക്കില്ലെന്നും സർക്കാർ ഒരിക്കലും താഴെ വീഴില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ദില്ലി: കർണാടക സർക്കാരിനെ ദുർബലപ്പെടുത്താൻ മോദിയും അമിത് ഷായും നടത്തുന്ന അധാർമിക പ്രവർത്തനമാണ് യെദ്യൂരപ്പയുടെ ഫോൺ സംഭാഷണത്തിലൂടെ പുറത്തു വന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
യെദ്യൂരപ്പ എം എൽ എമാർക്ക് വിലപറയുകയാണ്. 18 എം എൽ എമാർക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. കൂടാതെ വിവിധ എം എൽ എമാർക്ക് ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും 12 എം എൽ എമാർക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസ് എം എൽ എമാർക്ക് വിലയിടുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സത്യപ്രതിജ്ഞാ ദിവസം മുതൽ കർണാടക സർക്കാരിനെ താഴെയിടാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയുടെ മോഹം നടക്കില്ലെന്നും സർക്കാർ ഒരിക്കലും താഴെ വീഴില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
