ദില്ലി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ കേക്ക്. ശനിയാഴ്ച 66 വയസ് പൂര്‍ത്തിയാക്കുന്ന മോദിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും ഉയരമുള്ള കേക്ക് തയ്യാറാകുന്നു. സൂററ്റിലെ ഒരു ബേക്കറിയാണ് ഈ കേക്ക് നിര്‍മ്മിക്കുന്നത്.
സൂററ്റിലെ അതുല്‍ എന്ന ബേക്കറി ശൃംഖലയാണ് കേക്ക് നിര്‍മ്മിക്കുന്നത്. ശക്തി ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സംഘടനയുടെ കൂടി സഹകരണത്തോടെയാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ബേഠി പഠാവോ ബേഠി ബചാവോ തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന്‍റെ ആദരസൂചകമായാണ് അദ്ദേഹത്തിന്‍റെ ജന്മനിനാഘോഷം നടത്തുന്നത്.
2.5 ടണ്‍ ഭാരമുള്ള എട്ട് അടി ഉയരമുള്ള കേക്കാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കേക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ കേക്കിന് സ്വന്തമാകും. നിലവില്‍ പോളണ്ടില്‍ നിര്‍മ്മിച്ച കേക്കിനാണ് ഗിന്നസ് റെക്കോര്‍ഡ്.
