കൊല്ലം: വെടിക്കെട്ട് അപകടത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മുംബൈയിലോ ദില്ലിയിലോ വിദഗ്ധ ചികിത്സ നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേരള ജനതയ്ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.

ദുരന്ത സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കന്ന ആശുപത്രിയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. എന്തു സഹായവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സംസ്ഥാനത്തു വെടിക്കെട്ട് നിരോധനം ഗൗരവമയി ആലോചിക്കണമെന്ന ആന്റണിയുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന് നിരോധനം പ്രായോഗികമാകില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വെടിക്കെട്ട് നിരോധിക്കാന്‍ പല പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട് ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.