Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി: എല്ലാ പാവപ്പെട്ടവർക്കും സൗജന്യമായി പാചകവാതകം നൽകും

പ്രധാനമായും ​ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി പദ്ധതിക്ക് അം​ഗീകാരം നൽകി. 

prime ministers ujjwala yojana scheme gives free cocking gas to all rural woman
Author
New Delhi, First Published Dec 18, 2018, 4:11 PM IST


ദില്ലി: 2016 ൽ ആവിഷ്കരിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലീകരിച്ച് എല്ലാ പാവപ്പെട്ട വീടുകളിലും സൗജന്യ പാചക വാതകം എത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാനമായും ​ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി പദ്ധതിക്ക് അം​ഗീകാരം നൽകി. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം ​ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യമായി പാചകവാതകം നൽകുന്ന പദ്ധതിയായിരുന്നു 2016 ൽ ആവിഷ്കരിച്ച ഉജ്ജ്വല യോജന പദ്ധതി. വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി ആദിവാസി സ്ത്രീകളെയും പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗത്തിലെ സ്ത്രീകളെയും ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാചകവാതകം എല്ലാ വീടുകളിലും എത്തിക്കുക എന്നതാണ് സർക്കാർ‌ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേന്ദ്ര പെട്രോളിയ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios