കാണ്‍പൂര്‍: കാണ്‍പൂര്‍ തീവണ്ടി അട്ടിമറിക്കേസിലെ സൂത്രധാരന്‍ ഷംസുല്‍ ഹുദ പിടിയിലായി. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്‍ലിജന്‍സിന്റെ ഏജന്റായ ഷംസുല്‍ ഹുദയാണ് പിടിയിലായത്. ഐഎസ്‌ഐ ഏജന്റായ ഷംസുല്‍ ഹുദയെ നേപ്പാളില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 

ഹുദയെ തിങ്കളാഴ്ച്ച ദുബായിയില്‍ നിന്നും നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു. ഹുദയെ കൂടാതെ ബ്രിജ്കിഷോര്‍ ഗിരി, ആശിശ് സിംഗ്, ഉമേഷ് കുമാര്‍ കുര്‍മി എന്നിവരെയും നേപ്പാള്‍ പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൂദയുടെ അറസ്റ്റ് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നംവബറിലുണ്ടായ തീവണ്ടി ദുരന്തത്തില്‍ 150പേരാണ് മരിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാളം മുറിക്കുകയും ബോംബ് വച്ചുമാണ് ഐഎസ്‌ഐ തീവണ്ടി അട്ടിമറിച്ചത്. ബിഹാറിലെ ഒരു കൊലപാതക കേസില്‍ പിടിയിലായ മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴാണ് തീവണ്ടി അപകടം അട്ടിമറിയാണെന്നും പിന്നില്‍ ഐഎസ്‌ഐ ആണെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചത്.