പ്രതിപക്ഷ നിലപാടിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാരം
ദില്ലി: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഈ മാസം 12ന് നടത്തുന്ന ഉപവാസ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും. കര്‍ണാടകയിലെ ഹൂബ്ലിയിലാണ് അമിത് ഷാ ഉപവസിക്കുക. എന്നാല്‍ പ്രധാനമന്ത്രി എവിടെയായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുകയെന്ന് വ്യക്തമല്ല.
കഴിഞ്ഞ 23 ദിവസമായി പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്.
