വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകര്‍ പിടിയില്‍ 

പാറ്റ്ന: വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച സ്കൂള്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളെ നിര്‍ബന്ധപൂര്‍വ്വം അശ്ലീല വീഡിയോകള്‍ കാണിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് അറസ്റ്റ്. ബിഹാറില ദര്‍ഭാങ്കയിലാണ് സംഭവം.

ലാല‍്‍ഭാഗിനടുത്തുള്ള പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പലിനെയും അധ്യാപകനെയുമാണ് മൂന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പിടികൂടിയത്. അധ്യാപകന്‍ ദൃശ്യങ്ങള്‍ കാണിച്ചുവെന്നും മോശമായി പെരുമാറിയെന്നും അറിയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടി.