സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം  

ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ തടവുകാരന്‍ മര്‍ദ്ദിച്ചു. കരുനാഗപ്പള്ളി സ്വദേശി വി. വിനീഷിനാണ് മര്‍ദ്ദനമേറ്റത്. കായംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ചശേഷം സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് വിനീഷിനെ ആക്രമിച്ചത്. 

പ്രതിയെ മറ്റ് ജീവനക്കാരെത്തിയാണ് പിടിച്ചുമാറ്റിയത്. തലക്കും കഴുത്തിനും പരുക്കേറ്റ വിനീഷിനെ മാവേലിക്കരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, അന്പലപ്പുഴയില്‍ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് ഉണ്ണികൃഷ്ണന്‍.