ഒഡീഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ ശേഷിയുള്ള പ്രിഥ്വി -2 മിസൈല്‍ ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചത്. മൂന്ന് മിനുട്ടില്‍ 350 കിമീറ്റര്‍ സ്‌ട്രൈക്ക് റേഞ്ചുള്ള മിസൈല്‍ പരീക്ഷണം രാവിലെ 9.50നാണ് നടന്നത്.
500 മുതല്‍ 100കിലോ വരെ ആയുധശേഖരം വഹീക്കാന്‍ കഴിയുന്ന മിസൈല്‍ ലിക്കുഡ് പ്രൊപ്പല്‍ഷനുള്ള ഇരട്ട എഞ്ചിനുകള്‍ അടങ്ങിയതാണ്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്‌മെന്റ് പദ്ധതി വഴി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലാണ് ഒന്‍പത് മീറ്റര്‍ ഉയരമുള്ള പൃഥ്വി-2.
