കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനിലെ അംഗങ്ങളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്.  

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍. സെപ്തംബര്‍ മൂന്നിന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനിലെ അംഗങ്ങളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്.