കെഎസ്ആര്‍ടിസിയ്ക്ക് തിരിച്ചടി; സ്വകാര്യ ബസുകളുടെ റണ്ണിംഗ് ടൈം കുറച്ചു

First Published 7, Mar 2018, 10:31 PM IST
private bus running time
Highlights
  • സ്വകാര്യ ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പുകളുടെ റണ്ണിംഗ് ടൈമാണ് സര്‍ക്കാര്‍ കുറച്ചത്

കെഎസ്ആര്‍ടിസിയ്ക്ക് കനത്ത തിരിച്ചടി നല്‍കി സ്വകാര്യ ബസുകളുടെ റണ്ണിംഗ് ടൈം കുറച്ചു. സ്വകാര്യ ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പുകളുടെ റണ്ണിംഗ് ടൈമാണ് സര്‍ക്കാര്‍ കുറച്ചത്. ഫാസ്റ്റ് പാസഞ്ചറിനെക്കാള്‍ കുറഞ്ഞ റണ്ണിംഗ് ടൈമാണ് സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ചത്. കോടതി വിധി മറികടന്നുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിന് കത്ത് നല്‍കി. സംഭവത്തില്‍ കെഎസ്ആര്‍ടിസ് സര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ചു. 

കെഎസ്ആര്‍ടിസി ഏറ്റെടുത്ത സ്വകാര്യ സൂപ്പര്‍ക്ലാസ് ബസ്സുകളെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്നിങ്ങനെയുള്ള സര്‍വ്വീസുകളായി നടത്തുന്നതിന് നല്‍കിയ ഉത്തരവിനെ അനുകൂലിക്കുന്ന തരത്തിലാണ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി അധ്യക്ഷനായ യോഗത്തില്‍ 2017 മാര്‍ച്ച് 23 ന് ദേശസാല്‍ക്കരണ ഉത്തരവ് പരിഷ്‌കരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താവുന്ന പരമാവധി ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്തി പുതിയ സ്‌കീം പുറത്തിറക്കാന്‍ തീരുമാനമെത്തിരുന്നു. 

ഒപ്പം ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി സര്‍വ്വീസ് ശ്രേണി നിര്‍വ്വചിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതാണ്. നിലവില്‍ പുറത്തിറങ്ങിയ ഉത്തരവ് കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടവും സ്വകാര്യ ബസ്സുകള്‍ക്ക് ലാഭവുമാണെന്നും എംഡി കത്തില്‍ വ്യക്തമാക്കുന്നു. 


 

loader