തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസ്സ് സമരം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രിവരെയാണ് സമരം. കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. സിഐടിയു, ഐന്‍ടിയുസി എഐടിയുസി, എസ്ടിയു എന്നീ യുണിയനുകളുടെ നേതൃത്വത്തിലാണ് സമരം. രാവിലെ പത്തരയ്ക്ക് സംയുക്ത സമരസമിതി സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും