കൊച്ചി: ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. 

ജനുവരി 30ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും നടപ്പാക്കാത്തത്തിനെത്തുടര്‍ന്നാണ് സമരം. വിദ്യാര്‍ഥികളുടേത് ഉള്‍പ്പടെയുളള ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. 

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് ആവശ്യമുന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നതാണ്.