Asianet News MalayalamAsianet News Malayalam

നവംബര്‍ ഒന്ന് മുതല്‍ ബസ് സമരം

നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ദ്ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം.

private bus strike starts on nov first
Author
Thiruvananthapuram, First Published Oct 6, 2018, 1:59 PM IST

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ദ്ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. 

മിനിമം ചാർജ്  എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യം. 

Follow Us:
Download App:
  • android
  • ios