മുംബൈ: വായ്പാ തട്ടിപ്പ് നീരവ് മോദിയുടെ കമ്പനികളുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പിന്മാറി. കരാർ റദ്ദാക്കിയതായി പ്രിയങ്കയുടെ വക്താവ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളും ഓഹരി ഇടപാടുകളും മരവിപ്പിച്ചതോടെ നീരവ് മോദിയുടെ സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം 5000 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് വാര്‍ത്തായായിരുന്നു.