Asianet News MalayalamAsianet News Malayalam

മോദിയേയും യോഗിയേയും നേരിടാൻ പ്രിയങ്ക; എഐസിസിയിൽ വൻ അഴിച്ച് പണി

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോ​ഗികമായി ചുമതലയേൽക്കുന്നത്. ആദ്യമായിട്ടാണ് കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ​ഗാന്ധി എത്തുന്നത്. 

priyanka gandhi aicc generala secretary at east uttarpradesh
Author
Uttar Pradesh, First Published Jan 23, 2019, 2:14 PM IST

ഉത്തർപ്രദേശ്: അടുത്തെത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ സാന്നിദ്ധ്യമാകാൻ പ്രിയങ്ക ​ഗാന്ധി വധേരയും. കിഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതല ഇനിമുതൽ പ്രിയങ്കക്കാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്.

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോ​ഗികമായി ചുമതലയേൽക്കുന്നത്. ആദ്യമായിട്ടാണ് കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ​ഗാന്ധി എത്തുന്നത്. ഇതിന് മുമ്പ് പല തെരഞ്ഞെടുപ്പുകളിലും സോണിയ ​ഗാന്ധിയ്ക്കും രാഹുൽ ​ഗാന്ധിക്കുമൊപ്പം പ്രിയങ്കയും പ്രചരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.

എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്.  സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേൽപ്പിച്ചിരിക്കുന്നത് കെ സി വേണു​ഗോപാലിനെയാണ്. ഹരിയാനയുടെ ജനറൽ സെക്രട്ടറിയായി ​ഗുലാം നബി ആസാദിനെയുമാണ് രാഹുൽ ​ഗാന്ധി നിയമിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios