Asianet News MalayalamAsianet News Malayalam

പ്രിയങ്ക വോട്ടര്‍മാരെ സ്വാധീനിക്കും, പ്രിയങ്കയില്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ : ശിവസേന

ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ടെന്നും ജനങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ പ്രിയങ്കയിൽ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും കയാന്ദെ 

priyanka gandhi can influence voters says sivasena
Author
Mumbai, First Published Jan 23, 2019, 10:42 PM IST

മുംബൈ: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം കോൺഗ്രസിന് ഗുണംചെയ്യുമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. മികച്ച വ്യക്തിത്വവും വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്ന് ശിവസേന വക്താവ് മനീഷ കയാന്ദെ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ടെന്നും ജനങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ പ്രിയങ്കയിൽ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും കയാന്ദെ പറഞ്ഞു. അവർ സജീവ രാഷ്ട്രീയ രംഗത്തെത്തിയതിൽ കോൺഗ്രസിന് സന്തോഷിക്കാൻ വകയുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios