കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് ചോദ്യം ചെയ്യല്‍ തുടരുന്നു. മുഖ്യപ്രതി സുനില്‍കുമാറിനെയും സഹതടവുകാരെയും കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ച് തെളിവെടുത്തു. സുനില്‍ കുമാര്‍, സഹതടവുകായ ജിഷ്ണു, സുനി, വിപിന്‍ലാല്‍ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. നേരത്തെ സുനില്‍കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷയെയും ദിലീപിന്റെ മാനേജരെയും വിളിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് പ്രതികളെ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ആക്രമണത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുണ്ടോ എന്നറിയാനാണ് പൊലീസ് നടപടി